വെസ്റ്റിൻഡീസിന് എതിരായ ടി20 ടീം പ്രഖ്യാപിച്ചു, സഞ്ജു ടീമിൽ, രോഹിതും കോഹ്ലിയും ഇല്ല, റിങ്കുവിനും അവസരമില്ല

Newsroom

Picsart 23 05 14 19 14 48 470
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരങ്ങളിൽ പലരും ടി20 സ്ക്വാഡിൽ ഇല്ല. രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർ സ്ക്വാഡിൽ ഇല്ല. ഹാർദ്ദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉണ്ട്. നേരത്തെ ഏകദിന ടീമിലും സഞ്ജു ഇടം നേടിയിരുന്നു.

സഞ്ജു 23 07 05 21 00 32 459

വെസ്റ്റ് ഇൻഡീസിനെതിരെ കരീബിയൻ ദ്വീപുകളിലും യുഎസിലെ ഫ്ലോറിഡയിലും നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പര ഓഗസ്റ്റ് 1നാണ് ആരംഭിക്കുന്നത്. തിലക് വർമയും യശസ്വി ജയ്സ്വാളും ആദ്യമായി ടി20 സ്ക്വാഡിൽ എത്തി. എന്നാൽ ഐ പി എൽ ഹീറോ റിങ്കു സിംഗിന് ടീമിൽ സ്ഥാനം കിട്ടിയില്ല.

India’s T20I squad: Ishan Kishan (wk), Shubman Gill, Yashasvi Jaiswal, Tilak Varma, Surya Kumar Yadav (VC), Sanju Samson (wk), Hardik Pandya (C), Axar Patel, Yuzvendra Chahal, Kuldeep Yadav, Ravi Bishnoi, Arshdeep Singh, Umran Malik, Avesh Khan, Mukesh Kumar.