വനിന്‍ഡു ഹസരംഗയെ കരുതലോടെ കളിച്ച് ബാക്കി താരങ്ങളെ റൺസ് അടിക്കുക എന്ന രീതിയായിരുന്നു ഇന്ത്യയുടേതെന്നും അത് വിജയിച്ചുവെന്നും പറഞ്ഞ് ശ്രീലങ്കന്‍ യുവ താരം ചരിത് അസലങ്ക. ഇന്നലെ ടീമിനെ 275 റൺസിലേക്ക് നയിച്ചപ്പോള്‍ 44 റൺസ് നേടി പുറത്താകാതെ നിന്ന താരത്തിന് പക്ഷേ മത്സരാന്ത്യം നിരാശയായിരുന്നു ഫലം.
ടീമംഗങ്ങളും കോച്ചുമെല്ലാം ദുഖത്തിലാണെന്നും ഞങ്ങളുടെ യുവ ടീം അടുത്തൊന്നും ഒരു മത്സരം ജയിച്ചിട്ടില്ലെന്നും ഇന്നലെ അതിന് മികച്ചൊരു അവസരമാണ് വന്നതെന്നും അസലങ്ക പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ ഏറ്റവും മികച്ച പ്രകടനമാണ് എല്ലാവരും പുറത്തെടുക്കാറെന്നും കഴിവിന്റെ പരമാവധി ഏവരും ശ്രമിച്ചുവെന്നും അവസാന ഓവര്‍ വരെ മത്സരം കൊണ്ടുപോയങ്കിലും വിജയം മാത്രം നേടാനായില്ലെന്നും താരം വിഷമത്തോടെ പറഞ്ഞു.
റൺറേറ്റ് ഉയര്‍ത്തുകയെന്നതായിരുന്നു ലക്ഷ്യമെങ്കിലും എട്ടാം വിക്കറ്റ് കൂട്ടുകെട്ട് കളി മാറ്റിയെന്നും അസലങ്ക കൂട്ടിചേര്‍ത്തു.