ലോകകപ്പ് ഫിക്സ്ചറുകളുടെ ഡ്രാഫ്റ്റ് ബി സി സി ഐ ഇന്ന് ഐ സി സിക്ക് സമർപ്പിച്ചതായി ഇ എസ് പി എൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.ഏവരും കാത്തിരിക്കുന്ന ഇന്ത്യ പാകിസ്താൻ പോരാട്ടം ഒക്ടോബർ 15നാകും നടക്കുക. 100,000-ത്തിലധികം ആളുകൾക്ക് ഇരിക്കാവുന്ന അഹമ്മദാബാദ് സ്റ്റേഡിയത്തിൽ വെച്ചാകും ഈ മത്സരം നടക്കുക.
2019ലെ ആവേശകരമായ ടൈ ഫൈനലിൽ മത്സരിച്ച ഇംഗ്ലണ്ടും ന്യൂസിലൻഡും ഒക്ടോബർ 5ന് ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആകും. അടുത്ത ആഴ്ച ആദ്യം അന്തിമ ഷെഡ്യൂൾ പുറത്തുവിടും.
നവംബർ 15, 16 തീയതികളിൽ ആകും സെമിഫൈനലുകൾ നടക്കുക. ഫൈനൽ നവംബർ 19 ന് അഹമ്മദാബാദിൽ നടക്കും. ഇന്ത്യ ഒമ്പത് വേദികളിലായാകും തങ്ങളുടെ ലീഗ് മത്സരങ്ങൾ കളിക്കുക.
ഷെഡ്യൂൾ ഡ്രാഫ്റ്റ്:
ഇന്ത്യ vs ഓസ്‌ട്രേലിയ, ഒക്ടോബർ 8, ചെന്നൈ
ഇന്ത്യ vs അഫ്ഗാനിസ്താൻ, ഒക്ടോബർ 11, ഡൽഹി
ഇന്ത്യ vs പാകിസ്താൻ, ഒക്ടോബർ 15, അഹമ്മദാബാദ്
ഇന്ത്യ vs ബംഗ്ലാദേശ്, ഒക്ടോബർ 19, പൂനെ
ഇന്ത്യ vs ന്യൂസിലൻഡ്, ഒക്ടോബർ 22, ധർമ്മശാല
ഇന്ത്യ vs ഇംഗ്ലണ്ട്, ഒക്ടോബർ 29, ലഖ്‌നൗ
ഇന്ത്യ vs ക്വാളിഫയർ, നവംബർ 2, മുംബൈ
ഇന്ത്യ vs സൗത്ത് ആഫ്രിക്ക, നവംബർ 5, കൊൽക്കത്ത
ഇന്ത്യ vs ക്വാളിഫയർ, നവംബർ 11, ബെംഗളൂരു