ഷെയിൻ വാട്സൺ ഓസ്‌ട്രേലിയൻ ക്രിക്കറ്റെർസ് അസോസിയേഷന്റെ തലപ്പത്ത്

ഓസ്‌ട്രേലിയൻ ക്രിക്കറ്റെർസ് അസോസിയേഷൻ പ്രസിഡന്റായി മുൻ താരം ഷെയിൻ വാട്സൺ നിയമിക്കപ്പെട്ടു. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷന്റെ വാർഷിക യോഗത്തിലാണ് മുൻ താരത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ നിലവിൽ ഓസ്‌ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസിനെയും ക്രിസ്റ്റൻ ബീംസിനെയും ക്രിക്കറ്റ് കമന്റേറ്റർ ലിസ സ്ഥൽകറിനെയും ബോർഡിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

തന്നെ പ്രസിഡന്റായി തിരഞ്ഞെടുത്തതിൽ സന്തോഷം ഉണ്ടെന്നും അസോസിയേഷന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നുംവാട്സൺ പറഞ്ഞു. ഓസ്‌ട്രേലിയക്ക് വേണ്ടി 59 ടെസ്റ്റുകളും 190 ഏകദിനങ്ങളും 58 ടി20കളും കളിച്ചിട്ടുള്ള താരമാണ് ഷെയിൻ വാട്സൺ. ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയും വാട്സൺ കളിച്ചിട്ടുണ്ട്. നേരത്തെ കഴിഞ്ഞ ആഴ്ച മുൻ താരം മെലാനി ജോൺസിനെ ഡയറക്ടറായി നിയമിച്ചിരുന്നു.

Previous articleമണിപ്പൂരിനെ നിലംപരിശാക്കി കേരളം, വിജയം 75 റണ്‍സിന്
Next article“പ്രീമിയർ ലീഗ് കിരീടത്തിൽ എത്താൻ ഇനിയും കുറേ വിഷമഘട്ടങ്ങൾ കടക്കേണ്ടതുണ്ട്” – വാൻ ഡൈക്