“പ്രീമിയർ ലീഗ് കിരീടത്തിൽ എത്താൻ ഇനിയും കുറേ വിഷമഘട്ടങ്ങൾ കടക്കേണ്ടതുണ്ട്” – വാൻ ഡൈക്

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ വിജയം നേടിയതോടെ ഇത്തവണത്തെ ലീഗ് കിരീടം ഉറപ്പായി എന്ന് പറയാൻ പറ്റില്ല എന്ന് ലിവർപൂൾ സെന്റർ ബാക്ക് വാൻ ഡൈക്. ലിവർപൂൾ മികച്ച നിലയിലാണ് ഇപ്പോൾ ഉള്ളത് എന്ന സത്യമാണ്. പക്ഷെ 9 പോയന്റ് ലീഡ് ഉണ്ട് എന്നത് കൊണ്ട് ആഘോഷം തുടങ്ങാൻ ഒന്നും ലിവർപൂളിന് പറ്റില്ല. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിച്ചതിനേക്കാൾ നന്നായി തുടർന്നു കളിക്കേണ്ടതുണ്ട് എന്നും വാൻ ഡൈക് പറഞ്ഞു.

കഴിഞ്ഞ സീസണിൽ സിറ്റിക്ക് ഒപ്പം കിരീട പോരാട്ടം നടത്തിയത് ലിവർപൂൾ ടീമിന് ആകെ ഗുണം ചെയ്തിട്ടുണ്ട് എന്നും വാൻ ഡൈക് പറഞ്ഞു. ലീഗ് പകുതി പോലും ആയിട്ടില്ല. ഇനിയും പല വലിയ ടീമുകളെയും നേരിടാൻ ഉണ്ട്‌ പല വിഷമം പിടിച്ച് ഗ്രൗണ്ടുകളിലും കളിക്കാൻ ഉണ്ട്. അതുകൊണ്ട് തന്നെ കിരീടം ഉറപ്പിക്കാൻ ആയിട്ടില്ല എന്നും വാൻ ഡൈക് പറഞ്ഞു

Previous articleഷെയിൻ വാട്സൺ ഓസ്‌ട്രേലിയൻ ക്രിക്കറ്റെർസ് അസോസിയേഷന്റെ തലപ്പത്ത്
Next article“റൊണാൾഡോ ഫോമിലേക്ക് തിരികെയെത്തും”