ഉത്തരാഖണ്ഡ് പരിശീലക സ്ഥാനത്ത് നിന്ന് വസീം ജാഫർ രാജിവെച്ചു എങ്കിലും വിവാദങ്ങൾ ഒഴിയുന്നില്ല. വസീം ജാഫർ ടീമിൽ വർഗീയ ദ്രുവീകരണം നടത്തിയെന്ന ആരോപണങ്ങൾ ചില മാധ്യമങ്ങൾ ഉയർത്തിയതിനെ തുടർന്ന് പ്രതികരണവുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ എത്തി. താൻ ഇത്ര കാലം രാജ്യത്തിനായി കളിച്ചിട്ടും ഇന്ത്യൻ ക്രിക്കറ്റിൽ സജീവമായി നിന്നിട്ടും ഇത്തരം ആരോപണങ്ങൾ നേരിടേണ്ടി വരുന്നു എന്നത് ദയനീയ അവസ്ഥ ആണെന്ന് വസീം ജാഫർ പറഞ്ഞു.
താൻ രാജിവെച്ചത് എന്തിനാണെന്ന് താൻ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ താൻ ഉറച്ചു നിൽക്കുന്നു. ജാഫർ പറഞ്ഞു. രാജിവെക്കാൻ കാരണം സെലക്ഷൻ കമ്മിറ്റിയുമായുള്ള പ്രശ്നങ്ങൾ ആണെന്ന് ജാഫർ പറഞ്ഞിരുന്നു. എന്നാൽ ജാഫർ വർഗീയ വാദി ആണെന്നും ടീമിന്റെ ജയ് ഹനുമാൻ എന്ന മുദ്രാവാക്യം മാറ്റിയത് അതുകൊണ്ടാണ് എന്നുമാണ് ആരോപണങ്ങൾ. താൻ ആകെ ആവശ്യപ്പെട്ടത് മതപരമായ മുദ്രാവാക്യങ്ങൾ ടീമിന് വേണ്ട എന്നതാണ്. ഈ ടീമിൽ പല വിശ്വാസവും പിന്തുടരുന്നവരാകാം. അവർക്ക് കൂടുതൽ യോജിക്കുക ‘ഗോ ഉത്തരാഖണ്ഡ്’ എന്ന മുദ്രാവാക്യം ആണെന്ന് തനിക്ക് തോന്നി എന്ന് ജാഫർ പറഞ്ഞു. താം വർഗീയ വാദി ആയിരുന്നു എങ്കിൽ അല്ലാഹു അക്ബർ എന്നാക്കില്ലായിരുന്നോ എന്നും അദ്ദേഹം ചോദിക്കുന്നു.
താൻ മുമ്പ് പ്രവർത്തിച്ച ടീമുകളിൽ ഒക്കെ ടീമിന് പ്രാധാന്യം നൽകുന്ന മുദ്രാവാക്യങ്ങൾ ആയിരുന്നു എന്നും ജാഫർ ഓർമ്മിപ്പിച്ചു.