സർഫ്രാസ് അഹമ്മദിനെ തിരിച്ചു വിളിച്ചതിനെ വിമർശിച്ച് വസീം അക്രം രംഗത്ത്

specialdesk

മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ വംശീയമായ പരാമർശം നടത്തി വിലക്ക് നേരിട്ട പാക് ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനെ പിസിബി കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചു വിളിച്ചിരുന്നു. ഇതിനെ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക് ക്യാപ്റ്റൻ വസീം അക്രം.

ഫെബ്രുവരി ആറിന് നടക്കേണ്ട ടി20 മത്സരത്തിൽ സർഫ്രാസിനു പങ്കെടുക്കാമായിരുന്നിട്ടും താരത്തെ തിരിച്ചു വിളിച്ചതാണ് വസീം അക്രത്തെ ചൊടിപ്പിച്ചത്. “സർഫ്രാസ് അങ്ങനെ പരാമർശങ്ങൾ നടത്തേണ്ടിയിരുന്നില്ല, തെറ്റാണു ചെയ്തത്, ഒഴിവാക്കേണ്ടതായിരുന്നു. പക്ഷെ താരത്തെ തീരിച്ചു വിളിക്കേണ്ടിയിരുന്നില്ല.” വസീം പറഞ്ഞു.

“ലോകകപ്പ് മുന്നിൽ ഇരിക്കെ ക്യാപ്റ്റനെ മാറ്റാൻ പാടില്ല, നമുക്ക് ഒരു ലോങ്ങ് ടെം ക്യാപ്റ്റനാണ് വേണ്ടത്. സർഫ്രാസിനെ ദക്ഷിണാഫ്രിക്കയിൽ തന്നെ നിലനിർത്താമായിരുന്നു” വസീം അക്രം കൂട്ടിച്ചേർത്തു