വാർണർ ഇന്ത്യക്ക് എതിരായ അവസാന രണ്ട് ടെസ്റ്റിൽ നിന്നും പുറത്ത്

Newsroom

ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണർ പുറത്ത് ‌ കഴിഞ്ഞ ആഴ്‌ച ഡൽഹി ടെസ്റ്റിന് ഇടയിലേറ്റ പരിക്ക് മാറാൻ സമയം എടുക്കും എന്നതിനാൽ താരം ഓസ്ട്രേലിയയിലേക്ക് മടങ്ങും എന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ഏകദിന പരമ്പരയിൽ വാർണർ മടങ്ങിയെത്തും എന്നാണ് പ്രതീക്ഷ.

Picsart 23 02 21 11 43 32 784

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സിൽ മുഹമ്മദ് സിറാജ് പന്ത് ഹെൽമറ്റിൽ തട്ടിയതിനു പിന്നാലെ വാർണർ കളം വിട്ടിരുന്നു‌. രണ്ടാം ടെസ്റ്റിൽ പിന്നീട് വാർണർ കളിച്ചിരുന്നില്ല. ബാറ്റു ചെയ്തപ്പോൾ ഒന്നും ഈ പരമ്പരയിൽ വാർണറിന് തിളങ്ങാനും ആയിരുന്നില്ല. മാർച്ച് 1നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ഇപ്പോൾ ഇന്ത്യ പരമ്പരയിൽ 2-0ന് മുന്നിലാണ്.