കൗണ്ടി കളിയ്ക്കുവാനായിരുന്നു തീരുമാനം, ഇനിയത് വൈകും – വിഹാരി

- Advertisement -

ഇത്തവണത്തെ കൗണ്ടി സീസണില്‍ കളിക്കുവാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു താനെന്ന് പറഞ്ഞ് ഹനുമ വിഹാരി. എന്നാല്‍ കൊറോണ വ്യാപനം മൂലം അതിന് ഇപ്പോള്‍ സാധിക്കില്ലെന്നും താരം പറഞ്ഞു. നടപടികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ആര്‍ക്ക് വേണ്ടിയാവും താന്‍ പാഡണിയുന്നതിനെക്കുറിച്ച് വ്യക്തമാക്കുവാനാകൂ എന്നാണ് വിഹാരി പറഞ്ഞത്.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കൗണ്ടി സീസണില്‍ ഐപിഎലിന് ശേഷം പങ്കെടുക്കുക എന്നതായിരുന്നു താരത്തിന്റെ പദ്ധതി. കൊറോണ നിയന്ത്രിച്ച ശേഷം ചില മത്സരങ്ങളിലെങ്കിലും തനിക്ക് കളിക്കാനാകുമെന്നാണ് തന്റ പ്രതീക്ഷയെന്ന് വിഹാരി വ്യക്തമാക്കി. അത് തനിക്ക് മികച്ച അനുഭവം ആയിരിക്കുമെന്നും വിഹാരി സൂചിപ്പിച്ചു.

Advertisement