ഒരു ഘട്ടത്തില്‍ 151/6 എന്ന നിലയിലായിരുന്ന ശ്രീലങ്കയെ 50 ഓവറില്‍ 274 റണ്‍സിലേക്ക് എത്തിച്ച് ശ്രീലങ്കയുടെ പുതുമുഖ താരങ്ങളായ അഷെന്‍ ബണ്ടാരയും വനിന്‍ഡും ഹസരംഗയും. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 123 റണ്‍സാണ് ടീമിന് പൊരുതാവുന്ന സ്കോര്‍ നല്‍കിയത്. 200 പോലും ഒരു ഘട്ടത്തില്‍ കടക്കില്ലെന്ന തരത്തിലുള്ള ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്ക പുറത്തെടുത്തത്.
ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് പതിവ് പോലെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 68 റണ്‍സാണ് ധനുഷ്ക ഗുണതിലക(36) – ദിമുത് കരുണാരത്നേ കൂട്ടുകെട്ട് ഒന്നാം വിക്ക്റില്‍ നേടിയത്. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായത് ടീമിന് തിരിച്ചടിയായി. കരുണാരത്നേ(31), പാത്തും നിസ്സങ്ക(24), ദിനേശ് ചന്ദിമല്‍(16), ദസുന്‍ ഷനക(22) എന്നിവരാണ് ലങ്കയ്ക്കായി റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.
60 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയ വനിന്‍ഡു എട്ടാം നമ്പറില്‍ ഒരു ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ നേടിയ ഏറ്റവും ഉയര്‍ന്ന സ്കോറാണ് നേടിയത്. ബണ്ടാര 74 പന്തില്‍ നിന്ന് 55 റണ്‍സ് നേടി.