വാണ്ടറേഴ്സിലേതിനു സമാനമായൊരു പിച്ചില്‍ താന്‍ ഇതുവരെ കളിച്ചിട്ടില്ല എന്ന് തുറന്ന് പറഞ്ഞ് ഹാഷിം അംല. ഞാന്‍ കളിച്ചതില്‍ ഏറ്റവും “സ്പൈസി” ആയിട്ടുള്ള വിക്കറ്റെന്നാണ് അംല ജോഹാന്നസ്ബര്‍ഗിലെ പിച്ചിനെക്കുറിച്ച് പറഞ്ഞത്. ഇംഗ്ലണ്ടില്‍ ഇതുപോലെ ഒന്നോ രണ്ടോ വിക്കറ്റുകള്‍ ഉണ്ടായേക്കാം എന്നാല്‍ ഇതു ബാറ്റ്സ്മാന്മാരെ സംബന്ധിച്ചോളം ഏറ്റവും കഠിനമായ പരീക്ഷണമാണെന്ന് അംല പറഞ്ഞു. ജസ്പ്രീത് ബുംറയും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ബാറ്റ്സ്മാന്മാര്‍ക്ക് ഒന്നും തന്നെ ഈ പിച്ചില്‍ ചെയ്യാനില്ല എന്നാണ് ബുംറ അഭിപ്രായപ്പെട്ടത്.
ദക്ഷിണാഫ്രിക്കന്‍ നിര 194 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഹാഷിം അംലയാണ് ടീമിന്റെ ടോപ് സ്കോറര്‍. 61 റണ്‍സാണ് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിച്ച ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സില്‍ അംല നേടിയത്. ചില സമയങ്ങളില്‍ ബൗളര്‍മാര്‍ക്ക് യാതൊരു മുന്‍തൂക്കവുമില്ലാത്ത വിക്കറ്റുകളിലാണ് കളി നടക്കുന്നത്. അന്ന് വളരെ അധികം റണ്‍സ് സ്കോര്‍ ചെയ്യാം. ഇന്ന് ആനുകൂല്യം ബൗളര്‍മാര്‍ക്കാണ് എന്നും അംല തുറന്ന് സമ്മതിച്ചു.
ഇന്ത്യന്‍ നിരയില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയത് ജസ്പ്രീത് ബുംറയാണ്. തന്റെ കന്നി ടെസ്റ്റ് അഞ്ച് വിക്കറ്റ് നേട്ടവും ബുംറ ഇന്ന് സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial