അനിശ്ചിതകാലത്തേക്ക് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ച് വഹാബ് റിയാസ്

- Advertisement -

അനിശ്ചിതകാലത്തേക്ക് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാൻ ബൗളർ വഹാബ് റിയാസ്. അതെ സമയം താരം ഏകദിന ക്രിക്കറ്റിലും ടി20യിലും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. കുറച്ച് കാലങ്ങൾക്ക് ശേഷം താൻ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നും വഹാബ് റിയാസ് അറിയിച്ചു.

അതെ സമയം പാകിസ്ഥാനിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്ണമെന്റായ ക്വയിദ് അസം ട്രോഫിയിലും താരം പങ്കെടുക്കില്ല. 2010ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം നടത്തിയ വഹാബ് റിയാസ് 27 ടെസ്റ്റുകൾ പാക്കിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 83 വിക്കറ്റുകളും ഈ കാലയളവിൽ വഹാബ് റിയാസ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരെയാണ് വഹാബ് റിയാസ് അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്.

ഈ കഴിഞ്ഞ വേൾഡ് കപ്പിൽ പാക്കിസ്ഥാന് വേണ്ടി കളിച്ച വഹാബ് റിയാസ് 8 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റും വീഴ്ത്തിയിരുന്നു.

Advertisement