84 പന്തിൽ 162 റൺസുമായി വിഷ്ണു വിനോദ്, പോണ്ടിച്ചേരിയെ തകര്‍ത്ത് കേരളം

Sports Correspondent

Vishnu വിഷ്ണു

വിജയ് ഹസാരെ ട്രോഫിയിൽ പോണ്ടിച്ചേരിയ്ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി കേരളം. വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിലാണ് കേരളം 2 വിക്കറ്റ് നഷ്ടത്തിൽ 29 ഓവറിൽ വിജയം കുറിച്ചത്. വിഷ്ണു വിനോദ് 84 പന്തിൽ നിന്ന് പുറത്താകാതെ 162 റൺസ് നേടിയപ്പോള്‍ താരത്തിന് പിന്തുണയുമായി 63 റൺസുമായി ബാബ അപരാജിത് മറുവശത്ത് പിന്തുണ നൽകി.

സഞ്ജുവിനെയും (11) രോഹന്‍ കുന്നുമ്മലിനെയും (8) വേഗത്തിൽ നഷ്ടമായ കേരളത്തിന് വേണ്ടി രണ്ടാം വിക്കറ്റിൽ വിഷ്ണു വിനോദ് – ബാബ അപരാജിത് കൂട്ടുകെട്ട് 222 റൺസിന്റെ കൂട്ടുകെട്ടാണ് 148 പന്തിൽ നിന്ന് പടുത്തുയര്‍ത്തിയത്. വിഷ്ണു 14 സിക്സും 13 ഫോറും നേടിയാണ് മിന്നും പ്രകടനം പുറത്തെടുത്തത്.