വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയും ലോകക്രിക്കറ്റിലെ അതുല്യ പ്രതിഭകളാണെങ്കിലും അവരെ സച്ചിനുമായോ ദ്രാവിഡുമായോ താരതമ്യം ചെയ്യാനാകില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് യൂസഫ്. പണ്ട് ഇന്ത്യന്‍ ടീമിലും അത് പോലുള്ള ടോപ് ടീമുകളിലും അഞ്ച് മുതല്‍ ആറ് വരെ മികച്ച താരങ്ങള്‍ കളിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ സച്ചിന്‍, സേവാഗ്, ദ്രാവിഡ്, ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിംഗ് എന്നിവരാണ് കളിച്ചത്. അവരുടെ നിലവാരം വളരെ ഉയര്‍ന്നതായിരുന്നു.
ഇന്നാണെങ്കില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും മാത്രമാണ് മികച്ച താരങ്ങള്‍. അവരെ എന്നാല്‍ സച്ചിന്റെയോ ദ്രാവിഡിന്റെയോ ക്ലാസ്സുമായി താരതമ്യം ചെയ്യാനാകില്ലെന്ന് മുഹമ്മദ് യൂസഫ് വ്യക്തമാക്കി. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം ഇത്തരത്തില്‍ ശക്തമായ താരനിര പണ്ടുണ്ടായിരുന്നുവെന്നും യൂസഫ് കൂട്ടിചേര്‍ത്തു.