വെസ്റ്റിൻഡീസ് പരമ്പരയിൽ വിരാട് കോഹ്‌ലി കളിക്കും

- Advertisement -

ലോകകപ്പിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ പരമ്പരയായ വെസ്റ്റിൻഡീസ് പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കളിക്കും. നേരത്തെ ടെസ്റ്റ് പരമ്പരയിൽ മാത്രമാണ് കോഹ്‌ലി കളിക്കുകയെന്നും ഏകദിന പരമ്പരയിലും ടി20യിലും താരത്തിന് വിശ്രമം അനുവദിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ മുഴുവൻ മത്സരങ്ങളിലും കളിക്കാൻ താരം തയ്യാറാണെന്ന് സെലക്ടർമാരെ കോഹ്‌ലി അറിയിച്ചിട്ടുണ്ട്.

അതെ സമയം വെറ്ററൻ താരം മഹേന്ദ്ര സിങ് ധോണി, ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ, ഓൾ റൗണ്ടർ ഹർദിക് പാണ്ട്യ എന്നിവർക്ക് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. ബുംറ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. ഓഗസ്റ്റ് 3 മുതൽ സെപ്റ്റംബർ മൂന്ന് വരെ നീണ്ടു നിൽക്കുന്ന പരമ്പരയിൽ ഇന്ത്യ മൂന്ന് ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളും 2 ടെസ്റ്റ് മത്സരങ്ങളും കളിക്കും.

Advertisement