30ാം പിറന്നാള്‍ ദിനത്തിനു മുമ്പ് ഏറ്റവുമധികം ശതകങ്ങള്‍ നേടിയതും കോഹ്‍ലി തന്നെ

Sports Correspondent

നവംബര്‍ 5നു തന്റെ 30ാം പിറന്നാളാഘോഷിച്ച വിരാട് കോഹ്‍ലി 30 വയസ്സാകുന്നതിനു മുമ്പ് നേടിയത് 38 ഏകദിന ശതകങ്ങള്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 30നു മുമ്പ് നേടിയത് 34 ഏകദിന ശതകങ്ങളായിരുന്നു. സച്ചിന്‍ ഈ നേട്ടത്തിനായി 305 ഏകദിന ഇന്നിംഗ്സുകള്‍ കളിച്ചപ്പോള്‍ വിരാട് കോഹ്‍ലി വെറും 208 ഇന്നിംഗ്സുകളില്‍ നിന്നാണ് ഈ നേട്ടം.

പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ 30ലധികം ശതകങ്ങള്‍ നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ 20നു മേല്‍ ശതകങ്ങള്‍ തങ്ങളുടെ 30ാം പിറന്നാളിനു മുമ്പ് നേടാനായിരുന്നില്ല. ക്രിസ് ഗെയില്‍(200-19), സൗരവ് ഗാംഗുലി(192-18), എബി ഡി വില്ലിയേഴ്സ്(153-16) എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.