ബംഗ്ലാദേശിനെതിരായ പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലി വിട്ടുനിൽക്കും

അടുത്ത മാസം ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിൽ നിന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വിട്ടുനിൽക്കും. കഴിഞ്ഞ മാർച്ച് മുതൽ തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നത്കൊണ്ടാണ് കോഹ്‌ലിക്ക് വിശ്രമം അനുവദിക്കാൻ തീരുമാനിച്ചത്.  ടി20  മത്സരങ്ങളിൽ നിന്നാവും വിരാട് കോഹ്‌ലി വിട്ടുനിൽകുക. അതിന് ശേഷം  നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തും.

ഓസ്‌ട്രേലിയക്കെതിരായ പരമ്പര, ഐ.പി.എൽ, ലോകകപ്പ്, വെസ്റ്റിൻഡീസ് പരമ്പര, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പര എന്നിങ്ങനെ തുടർച്ചയായി വിരാട് കോഹ്‌ലി മത്സരങ്ങൾ കളിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിക്കാൻ കാരണം. ഒക്ടോബർ 24നാണ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക.

വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയാവും ഇന്ത്യയെ നയിക്കുക. നവംബർ 3നാണ് പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരക്ക് ശേഷം 2 ടെസ്റ്റ് മത്സരവും ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കുന്നുണ്ട്. നവംബർ 14നാണ് ടെസ്റ്റ് പരമ്പര തുടങ്ങുക.