രോഹിത് ശർമ്മയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കാൻ വിരാട് കോഹ്‌ലി ശ്രമിച്ചതായി റിപ്പോർട്ടുകൾ

ഇന്ത്യൻ വൈസ് ക്യാപ്റ്റനായിരുന്ന രോഹിത് ശർമ്മയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കാൻ വിരാട് കോഹ്‌ലി ബി.സി.സി.ഐയോട് ശുപാർശ ചെയ്തിരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് വിരാട് കൊഹ്‍ലി പ്രഖ്യാപിച്ചതിന് ശേഷമാണ് രോഹിത് ശർമ്മയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ വിരാട് കോഹ്‌ലി ശ്രമിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഏകദിനത്തിൽ കെ.എൽ രാഹുലിനെയും ടി20യിൽ റിഷഭ് പന്തിനേയും വൈസ് ക്യാപ്റ്റനാക്കാൻ വിരാട് കോഹ്‌ലി നിർദേശിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. 34 വയസ്സായ രോഹിത് ശർമ്മയുടെ പ്രായം കണക്കിലെടുത്താണ് വിരാട് കോഹ്‌ലി രോഹിത് ശർമ്മയെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഒരുപാട് ചർച്ചകൾക്ക് ശേഷമാണ് താൻ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതെന്ന് വിരാട് കോഹ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.