മൂന്ന് പ്രധാന താരങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ചേർന്നു

ചെന്നൈ സൂപ്പർ കിംഗ്സ് (CSK) ബാറ്റ്സ്മാൻ ഫാഫ് ഡു പ്ലെസി, ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ, സ്പിന്നർ ഇമ്രാൻ താഹിർ എന്നിവർ ഇന്ത്യൻ പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ടീമിനൊപ്പം ചേർന്നു. മൂവരും കരീബിയൻ പ്രീമിയർ ലീഗ് കളിച്ചാണ് യു എ ഇയിൽ എത്തിയിരിക്കുന്നത്. രണ്ട് ദിവസം ഐസൊലേഷനിൽ നിന്ന് ശേഷം മാത്രമെ ടീമിനൊപ്പം ചേരാൻ ആവുകയുള്ളൂ. ഏഴു മത്സരങ്ങളിൽ 10 പോയിന്റുമായി പോയിന്റ് ടേബിളിൽ രണ്ടാമത് നിൽക്കുന്ന ചെന്നൈ ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.