ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെതിരെ നിർണായക വിജയത്തിലേക്ക് നയിച്ച വിരാട് കോഹ്‌ലി തന്റെ പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ഇന്ന് അപരാജിത സെഞ്ച്വറി നേടിയ കോഹ്ലി പ്ലയർ ഓഫ് ദി മാച്ചും ആയി. അദ്ദേഹത്തിന്റെ 51-ാം ഏകദിന സെഞ്ച്വറി ആയിരുന്നു ഇത്.

“ഒരു പ്രധാന മത്സരത്തിൽ ഈ രീതിയിൽ ബാറ്റ് ചെയ്യുന്നതും ടീമിനെ സെമി യോഗ്യത നേടാൻ സഹായിക്കുന്നതും നല്ലതാണ്. സ്പിന്നർമാർക്കെതിരെ മധ്യ ഓവറുകൾ റിസ്‌ക് എടുക്കാതെ കളിക്കുക എന്നതായിരുന്നു ഇന്ന് പ്രധാനം.” കോഹ്ലി പറഞ്ഞു.
“എന്റെ എകദിന ശൈലിക്ക് അനുയോജ്യമായ മത്സരമായിരുന്നു ഇത്. പാകിസ്ഥാനുടേത് പോലുള്ള ഗുണനിലവാരമുള്ള ബൗളിംഗ് ആക്രമണത്തിനെതിരെ ഒരോ പന്തിലും പൂർണ്ണ ശ്രദ്ധ കൊടുക്കേണ്ടതുണ്ടായിരുന്നു.” കോഹ്ലി കൂട്ടിച്ചേർത്തു.