2012ല്‍ പാക്കിസ്ഥാനെതിരെ ധാക്കയില്‍ താന്‍ നേടിയ 183 റണ്‍സാണ് തന്റെ കരിയറിന്റെ വഴിത്തിരിവ് ആയതെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. രാജ്യം മാത്രമല്ല ലോകം തന്നെ ഉറ്റുനോക്കുന്ന മത്സരമാണ് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം. അതില്‍ മികവ് പുലര്‍ത്താനായാല്‍ തന്നെ ഏവരും തന്റെ പ്രകടനം ശ്രദ്ധിക്കാനിടയായി.
ഈ ഇന്നിംഗ്സാണ് തന്റെ കരിയറില്‍ വലിയ ഒരു വഴിത്തിരിവിന് കാരണമായതെന്നും താന്‍ ഇപ്പോളും ഈ പ്രകടനത്തെ വലിയ സന്തോഷത്തോടെ ഓര്‍ക്കാറുണ്ടെന്നും കോഹ്‍ലി പറഞ്ഞു.
ഇന്ത്യയെ ചേസ് ചെയ്ത് വിജയത്തിലേക്ക് നയിച്ച കോഹ്‍ലി പിന്നീടങ്ങോട്ട് ചേസിംഗില്‍ പലയാവര്‍ത്തി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടായിരുന്നു. വിരാട് കോഹ്‍ലിയുടെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സായാണ് ധാക്കയിലെ ഈ പ്രകടനത്തെ വിലയിരുത്തുന്നത്.













