ലാ ലീഗ ടീമുകൾക്ക് മുഴുവൻ താരങ്ങളെയും ഉൾപ്പെടുത്തിയുള്ള പരിശീലനത്തിന് അനുമതി

PHOTO / Josep LAGO (Photo credit should read JOSEP LAGO/AFP/Getty Images)

അടുത്ത തിങ്കളാഴ്ച മുതൽ മുഴുവൻ താരങ്ങളെയും ഉൾപ്പെടുത്തി പരിശീലനം നടത്താൻ ലാ ലീഗ ടീമുകൾക്ക് അനുമതി. ഇത് പ്രകാരം സ്പെയിനിലെ രണ്ട് മുഖ്യ ലീഗുകളിലെ ടീമുകൾക്ക് മുഴുവൻ താരങ്ങളെ ഉൾപ്പെടുത്തി പരിശീലനം തുടങ്ങാൻ കഴിയും.

മെയ് തുടക്കത്തിൽ വ്യക്തിഗത പരിശീലനത്തിന് അനുമതി നൽകിയ ലാ ലിഗ കഴിഞ്ഞ തിങ്കളാഴ്ച മുതൽ 14 താരങ്ങളെ ഉൾപ്പെടുത്തിയുള്ള പരിശീലനത്തിന് അനുമതി നൽകിയിരുന്നു. ജൂൺ 11 മുതൽ ലാ ലീഗ മത്സരങ്ങൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് മുഴുവൻ ടീം അംഗങ്ങൾക്കും ഒരുമിച്ച് പരിശീലനം നടത്താൻ ലാ ലീഗ അനുമതി നൽകിയത്.

കൊറോണ വൈറസ് ബാധയെ തുടർന്ന് മാർച്ച് 12നാണ് ലാ ലീഗ നിർത്തിവെച്ചത്. നിലവിൽ ലാ ലീഗയിൽ രണ്ടു പോയിന്റിന്റെ ലീഡുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്താണ്.

Previous articleതന്റെ കരിയറില്‍ വഴിത്തിരിവായത് 2012ല്‍ പാക്കിസ്ഥാനെതിരെയുള്ള ധാക്കയിലെ ഇന്നിംഗ്സ് – വിരാട് കോഹ്‍ലി
Next articleതുടർച്ചയായ നാലാം മത്സരത്തിലും ഷാൽക്കക്ക് തോൽവി, ബ്രമനെതിരെ തോറ്റൂ