“തിരികെ എത്തിയത് മുതൽ താൻ ബാറ്റിംഗ് ആസ്വദിക്കുകയാണ്” – വിരാട് കോഹ്ലി

Newsroom

ഇന്നലെ ഓസ്ട്രേലിയക്ക് എതിരായ പരമ്പര വിജയത്തിൽ നിർണായക പങ്കുവഹിച്ച വിരാട് കോഹ്ലി താൻ വിശ്രമം കഴിഞ്ഞു തിരികെ എത്തിയത് മുതൽ ബാറ്റിംഗ് ആസ്വദിക്കുക ആണെന്ന് പറഞ്ഞു.

“തിരിച്ചെത്തിയത് മുതൽ ഞാൻ ബാറ്റിംഗ് ആസ്വദിക്കുന്നു. എന്റെ ടീമിനായുള്ള സംഭാവനകളിൽ ഞാൻ സന്തുഷ്ടനാണ്. സുരക്ഷിതമായ സ്ഥലത്ത് ഷോട്ടുകൾ പ്ലേസ് ചെയ്യാനാണ് താൻ ശ്രമിക്കുന്നത്” കോഹ്ലി പറഞ്ഞു.

കോഹ്ലി

ഇന്നത്തെ മത്സരം നേരത്തെ പൂർത്തിയാക്കേണ്ടതായിരുന്നു. ചില ഷോട്ടുകൾ തനിക്ക് ശരിയായി കണക്ട് ആകാത്തതിനാൽ ആണ് കളി അവസാന ഓവർ വരെ നീണ്ടത് എന്നും കോഹ്‌ലി പറഞ്ഞു.