വിരാട് കോഹ്‌ലി ഗാംഗുലിയെ പോലെയെന്ന് സഹീർ ഖാൻ

Staff Reporter

മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും നിലവിൽ ഇന്ത്യയുടെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഒരുപോലെയാണെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. ഇരു താരങ്ങളും ശക്തമായ തീരുമാനങ്ങൾ എടുക്കുന്നവരാണെന്നും സഹീർ ഖാൻ പറഞ്ഞു.

“സൗരവ് ഗാംഗുലിയാണ് വിദേശത്തും വിജയിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് ഞങ്ങളെ വിശ്വസിപ്പിച്ചത്. കളിക്കുമ്പോൾ ആക്രമിച്ച് കളിക്കണമെന്ന് പറഞ്ഞതും സൗരവ് ഗാംഗുലിയാണ്. അതെ സമയം മറ്റൊരു ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോണി മോശം സമയങ്ങളിൽ വളരെ ശാന്തനാണ്.” സഹീർ ഖാൻ പറഞ്ഞു.

അതെ സമയം വിരാട് കോഹ്‌ലി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ പോലെയാണെന്നും ശക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരാണ് ഇരു താരങ്ങളെന്നും സഹീർ ഖാൻ പറഞ്ഞു. നിർണായക ഘട്ടങ്ങളിൽ ടീമിന്  ആവശ്യമായ ഊർജം നല്കാൻ വിരാട് കോഹ്‌ലിക്ക് കഴിയാറുണ്ടെന്നും സഹീർ ഖാൻ.

ഇന്ത്യയുടെ കൂടെ വിരാട് കോഹ്‌ലി കിരീടം നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.