രണ്ടാം ഏകദിനത്തിലും വിരാട് കോഹ്ലി ഉണ്ടാകില്ല

ഇംഗ്ലണ്ടിന് എതിരായ രണ്ടാം ഏകദിനയും വിരാട് കോഹ്ലിക്ക് നഷ്ടമായേക്കും. വിരാട് കോഹ്‌ലിക്ക് ചൊവ്വാഴ്ച നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ പരിക്ക് കാരണം കളിക്കാൻ ആയിരുന്നില്ല. ലോർഡ്‌സിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിനു മുമ്പ് കോഹ്ലിയുടെ പരിക്ക് മാറില്ല എന്നാണ് വിവരങ്ങൾ.

കോഹ്ലി ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ല. ആദ്യ ഏകദിനത്തിൽ കോഹ്ലിക്ക് പകരം ശ്രേയസ് അയ്യർ ആയിരുന്നു ഇന്ത്യക്ക് ആയി കളിച്ചത്. രണ്ടാം ഏകദിനത്തിൽ അയ്യർ തന്നെയാകും കോഹ്ലിക്ക് പകരം മൂന്നാം നമ്പറിൽ ഇറങ്ങുക.