വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ പരാജയം. ഇന്ന് കരുത്തരായ മുംബൈയെ നേരിട്ട കേരളം എട്ടു വിക്കറ്റിന് ആണ് പരാജയപ്പെട്ടത്. മോശം കാലാവസ്ഥ കാരണം തടസപ്പെട്ട മത്സരത്തിൽ VJD മെത്തേഡ് പ്രകാരമാണ് മുംബൈ വിജയിച്ചത്. കേരളം ഉയർത്തിയ 232 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈ 24.2 ഓവറിൽ 160/2 എന്ന നിലയിൽ നിൽക്കെ ആയിരുന്നു കളി നിർത്തി വെക്കേണ്ടി വന്നത്. തുടർന്ന് മുംബൈയെ വിജയിയായി പ്രഖ്യാപിച്ചു
മുംബൈക്ക് ആയി 34 റൺസുമായി രഹാനെയും 27 റൺസുമായി സുവേദ് പാർകറും ആയിരുന്നു ക്രീസിൽ ഉണ്ടായിരുന്നത്. ഓപ്പണർ ആംഗ്ക്രിഷ് 57 റൺസും എടുത്തു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത കേരളം മുംബൈക്ക് എതിരെ 231 റണ്ണിന് ഓളൗട്ട് ആയിരുന്നു. സച്ചിൻ ബേബിയുടെയും സഞ്ജു സാംസന്റെയും മികവിലാണ് കേരളം 231ൽ എത്തിയ. എന്നാൽ മറ്റു ബാറ്റർമാർ പരാജയപ്പെട്ടത് ഒരു നല്ല ടോട്ടൽ ഉണ്ടാക്കുന്നതിൽ നിന്ന് കേരളത്തെ അകറ്റി. സച്ചിൻ ബേബി 134 പന്തിൽ നിന്ന് 104 റൺസ് എടുത്തു.രണ്ടു സിക്സും 8 ഫോറും അടങ്ങുന്നത് ആയിരുന്നു സച്ചിന്റെ ഇന്നിംഗ്സ്.
സഞ്ജു സാംസൺ 83 പന്തിൽ നിന്ന് 55 റൺസും എടുത്തു. 2 സിക്സും നാലു ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. വിഷ്ണു വിനോദ് 15 പന്തിൽ നിന്ന് 20 റൺസും എടുത്തു. മുംബൈക്ക് ആയി മോഹിത് അവസ്തി നാലു വിക്കറ്റും തുശാർ പാണ്ടെ 3 വിക്കറ്റും വീഴ്ത്തി. കേരളം ആദ്യ മത്സരത്തിൽ സൗരാഷ്ട്രയെ തോൽപ്പിച്ചിരുന്നു.