ത്രിപുരക്കെതിരെ തമിഴ്നാടിന് കൂറ്റൻ ജയം

Staff Reporter

വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരക്കെതിരെ കൂറ്റൻ ജയം സ്വന്തമാക്കി തമിഴ്നാട്. 187 റൺസിനാണ് തമിഴ്നാട് ത്രിപുരയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 315 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര 128 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

തമിഴ്നാടിന് വേണ്ടി 84 റൺസ് എടുത്ത അഭിനവ് മുകുന്ദും 87 റൺസ് എടുത്ത ബാബ അപരാജിതുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 23 പന്തിൽ 40 റൺസ് എടുത്ത ക്യാപ്റ്റൻ ദിനേശ് കാർത്തിക് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെ തമിഴ്നാട് സ്കോർ 300 കടക്കുകയായിരുന്നു.

കൂറ്റൻ ലക്‌ഷ്യം മുൻപിൽ കണ്ട് ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുരസ് ബാറ്റ്സ്മാൻമാർക്ക് ഒരിക്കൽ പോലും തമിഴ്നാട് ബൗളർമാരുടെ മേൽ ആധിപത്യം സ്ഥാപിക്കാനായില്ല. മൂന്ന് വിക്കറ്റ് എടുത്ത ടി നടരാജനും രണ്ട് വിക്കറ്റ് വീതമെടുത്ത സായി കിഷോറും മുരുഗൻ അശ്വിനും തമിഴ്നാടിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.