അനായാസ വിജയത്തോടെ സൗരാഷ്ട വിജയ് ഹസാരെ സെമിയിൽ

വിജയ് ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ സൗരാഷ്ട്ര ഇന്ന് വിദർഭയെ പരാജയപ്പെടുത്തി. ഏഴു വിക്കറ്റുകൾക്കായിരുന്നു സൗരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത വിദർഭക്ക് ആകെ 150 റൺസ് എടുക്കാനെ ആയുള്ളൂ. വാങ്കെടെ നേടിയ 72 റൺസ് ആയിരുന്നു വിദർഭയുടെ ടോപ്സ്കോർ. വേറെ ആരും ഇന്ന് വിദർഭ ബാറ്റിങ് നിരയിൽ തിളങ്ങിയില്ല. ഉനദ്കട്, ജനി ജഡേജ, യുവ്രാജ് എന്നിവർ സൗരാഷ്ട്രയ്ക്കായി ഇന്ന് രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. രണ്ടാമത് ബാറ്റി ചെയ്ത സൗരാഷ്ട്ര 30ആം ഓവറിലേക്ക് 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ എത്തി. സൗരാഷ്ട്രക്ക് വേണ്ടി 77 റൺസ് എടുത്ത് മങ്കടും 41 റൺസ് എടുത്ത വാസവദയും പുറത്താകാതെ നിന്നു. സെമിയിൽ തമിഴ്നാടിനെ ആകും സൗരാഷ്ട്ര നേരിടുക.