കേരളത്തിനെതിരെ റണ്ണടിച്ച് കൂട്ടി രാജസ്ഥാന്‍

Sports Correspondent

Vignesh

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 344 റൺസ് നേടി രാജസ്ഥാന്‍. 7 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ ഈ സ്കോര്‍ നേടിയത്. 119 റൺസുമായി പുറത്താകാതെ നിന്ന കരൺ ലാംബയും 86 റൺസ് നേടിയ ദീപക് ഹൂഡയുമാണ് രാജസ്ഥാന് വേണ്ടി തിളങ്ങിയത്.

കേരളത്തിനായി ഷറഫുദ്ദീന്‍ എന്‍എം മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നിധീഷ് എംഡി, ഈഡന്‍ ആപ്പിള്‍ ടോം, അങ്കിത് ശര്‍മ്മ, ബാബ അപരാജിത് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.