കേരളത്തിനു പരാജയം

- Advertisement -

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു പരാജയം. ത്രിപുരയാണ് കേരളത്തിനെ 2 വിക്കറ്റിനു പരാജയപ്പെടുത്തിയത്. കേരളം ഉയര്‍ത്തിയ 234 റണ്‍സ് വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടത്തില്‍ 49.2 ഓവറില്‍ ത്രിപുര മറികടക്കുകയായിരുന്നു. 86/5 എന്ന നിലിയില്‍ നിന്നാണ് ത്രിപുര വിജയം പിടിച്ചെടുത്തത്. 61 റണ്‍സ് നേടിയ ഗുരീന്ദര്‍ സിംഗാണ് വിജയശില്പി. യഷ്പാല്‍ സിംഗ്(30), സഞ്ജയ് മജുംദാര്‍(30), ബിഷാല്‍ ഘോഷ്(30), സമിത് പട്ടേല്‍(30) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. കേരളത്തിനു വേണ്ടി

ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് നേടുകയായിരുന്നു. സല്‍മാന്‍ നിസാര്‍(82*) നായകന്‍ സച്ചിന്‍ ബേബി (77) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കേരളത്തിനു 233 റണ്‍സ് നേടാനായത്. മുഹമ്മദ് അസ്ഹറുദ്ദീന്‍, സഞ്ജു സാംസണ്‍, ഇക്ബാല്‍ അബ്ദുള്ള എന്നിവര്‍ പൂജ്യത്തിനു പുറത്തായി. 19 എക്സ്ട്രാസാണ് ത്രിപുര വഴങ്ങിയത്. അഭിജിത് സര്‍ക്കാര്‍ ത്രിപുരയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി. അജോയ് സര്‍ക്കാര്‍ രണ്ടും, സഞ്ജയ് മജൂംദാര്‍, ഉദയന്‍ ബോസ്, ഭട്ടാചര്‍ജ്ജി എന്നിവര്‍ ഓരോ വിക്കറ്റും നേടി. 2 വിക്കറ്റ് വീതം വീഴ്ത്തിയ സന്ദീപ് വാര്യര്‍, കൃഷ്ണകുമാര്‍, ജലജ് സക്സേന എന്നിവര്‍ക്ക് പുറമേ ഇക്ബാല്‍ അബ്ദുള്ളയും വിനോദ് കുമാറും ഓരോ വിക്കറ്റ് വീതം നേടി.

ഗ്രൂപ്പ് ബിയിലെ മറ്റു മത്സരങ്ങളില്‍ ഡല്‍ഹിയ്ക്കെതിരെ തമിഴ്നാടു 42 റണ്‍സ് വിജയം സ്വന്തമാക്കി. ഹിമാച്ചല്‍ പ്രദേശിനെതിരെ 25 റണ്‍സ് വിജയമാണ് മഹാരാഷ്ട്ര നേടിയത്.

Advertisement