വിജയ് ഹസാരെ ട്രോഫി ഹരിയാന സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ രാജസ്ഥാന് 30 റൺസിന് പരാജയപ്പെടുത്തിയാണ് ഹരിയാന കിരീടത്തിലേക്ക് എത്തിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഹരിയാന അമ്പത് ഓവറിൽ 287-8 എന്ന സ്കോർ ഉയർത്തി. 88 റൺസ് എടുത്ത അങ്കിത് കുമാറാണ് ടോപ് സ്കോറർ ആയത്. 70 റൺസ് എടുത്ത മെനേരിയയും തിളങ്ങി.
മറുപടി ബാറ്റിങിന് ഇറങ്ങിയ രാജസ്ഥാന് 257 റൺസ് മാത്രമെ എടുക്കാനായുള്ളൂ. 106 റൺസ് എടുത്ത അഭിജിത്ത് ടോമർ പൊരുതി എങ്കിലും ഫലം ഉണ്ടായില്ല. 129 പന്തിൽ നിന്നാണ് ടോമർ 106 റൺസ് എടുത്തത്. 79 റൺസ് എടുത്ത് കുനാൽ സിംഗും രാജസ്ഥാന് വേണ്ടി തിളങ്ങി. 3 വിക്കറ്റ് വീതം വീഴ്ത്തിയ ഹർഷൽ പട്ടേലും സ്മുതി കുമാറും ബൗൾ കൊണ്ട് തിളങ്ങി.
ഹരിയാനയുടെ മൂന്നാം കിരീടം ആണിത്. മുമ്പ് 1990-91ൽ രഞ്ജി ട്രോഫിയും 1991-92ൽ ഇറാനി ട്രോഫിയും ഹരിയാന നേടിയിരുന്നു.