കേരളത്തിനെതിരെ വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി ഡല്‍ഹി. 50 ഓവറില്‍ നിന്ന് വെറും 2 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഡല്‍ഹി 392 റണ്‍സ് നേടിയത്. കേരളത്തിന്റെ മുന്‍ നിര താരങ്ങളായ ജലജ് സക്സേന, ബേസില്‍ തമ്പി എന്നിവരുടെ സേവനങ്ങളില്ലാതെയാണ് ടീം ഇന്ന് മത്സരത്തിനിറങ്ങിയത്. ഇവര്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനു വേണ്ടി കളിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഒന്നാം വിക്കറ്റില്‍ 25.2 ഓവറില്‍ നിന്ന് 172 റണ്‍സാണ് ഉന്മുക്ത് ചന്ദ്-ഗൗതം ഗംഭീര്‍ കൂട്ടുകെട്ട് നേടിയത്. 69 റണ്‍സ് നേടിയ ചന്ദിനെ വിഎ ജഗദീഷ് പുറത്താക്കുകയായിരുന്നു. 104 പന്തില്‍ നിന്ന് 18 ബൗണ്ടറിയും 4 സിക്സും നേടി 151 റണ്‍സ് നേടിയ ഗംഭീര്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായാണ് മടങ്ങിയത്. ധ്രുവ് ഷോറെ 99 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ പ്രാന്‍ഷു വിജയരന്‍ 48 റണ്‍സ് നേടി ഷോറെയ്ക്ക് മികച്ച പിന്തുണ നല്കി.
ജഗദീഷിനു പുറമെ വിനൂപ മനോഹരനാണ് കേരളത്തിന്റെ രണ്ടാം വിക്കറ്റ് ലഭിച്ചത്.

![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)






