കൗണ്ടി അരങ്ങേറ്റം ഗംഭീരമാക്കി മുരളി വിജയ്

എസെക്സ്സിനു വേണ്ടിയുള്ള തന്റെ കൗണ്ടി അരങ്ങേറ്റം ഗംഭീരമാക്കി മാറ്റി മുരളി വിജയ്. അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകം നേടിയാണ് മുരളി വിജയ് തന്റെ മികവ് പുറത്തെടുത്തത്. ഇംഗ്ലണ്ടിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന വിജയ്‍യെ പിന്നീട് മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

95 പന്തില്‍ നിന്ന് 56 റണ്‍സാണ് മുരളി വിജയ് നേടിയത്. 9 ബൗണ്ടറി അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ എസെക്സ്സ് 133/5 എന്ന നിലയിലാണ്.