ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനാവാൻ മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദും. ഇന്ത്യക്ക് വേണ്ടി 33 ടെസ്റ്റുകളും 162 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് പ്രസാദ്. നിലവിൽ മുൻ ഇന്ത്യൻ ബൗളർ ഭാരത് അരുൺ ആണ് ഇന്ത്യയുടെ ബൗളിംഗ് പരിശീലകൻ. വെസ്റ്റിൻഡീസ് പാരമ്പരയോട് കൂടി ഇന്ത്യൻ പരിശീലകന്റെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും കാലാവധി അവസാനിക്കും. ഇതിനെ തുടർന്നാണ് പുതിയ പരിശീലകരെ നിയമിക്കാനുള്ള അപേക്ഷകൾ ബി.സി.സി.ഐ സ്വീകരിച്ചു തുടങ്ങിയത്.
നേരത്തെ 2007 – 2009 കാലഘട്ടത്തിൽ ഇന്ത്യൻ ബൗളിംഗ് പരിശീലകനായി വെങ്കടേഷ് പ്രസാദ് പ്രവർത്തിച്ചിട്ടുണ്ട്. 2018 ഐ.പി.എൽ സീസണിൽ കിങ്‌സ് 11 പഞ്ചാബിന്റെ ബൗളിംഗ് പരിശീലകനായിരുന്നു പ്രസാദ്. കിങ്‌സ് 11 പഞ്ചാബിനെ കോദ്ദത്തെ ചെന്നൈ സൂപ്പർ കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നീ ടീമുകളുടെ ബൗളിംഗ് പരിശീലകനാണ് പ്രസാദ് പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ ജൂനിയർ ടീമിന്റെ ദേശീയ സെലക്ടാറായും താരം പ്രവർത്തിച്ചിട്ടുണ്ട്.