ഫൈനലില്‍ വൈഭവ് താണ്ഡവം, ഇംഗ്ലണ്ടിനെതിരെ 411 റൺസുമായി ഇന്ത്യ

Sports Correspondent

Vaibhavsuryavanshi

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് 411 റൺസുമായി ഇന്ത്യ. ആരോൺ ജോര്‍ജ്ജിനെ വേഗത്തിൽ നഷ്ടമായെങ്കിലും വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്.

വൈഭവ് 80 പന്തിൽ 175 റൺസ് നേടിയപ്പോള്‍ 15 വീതം സിക്സും ഫോറുമാണ് താരം നേടിയത്. ആയുഷ് മാത്രേ 53 റൺസുമായി തിളങ്ങി. 32 റൺസ് നേടിയ വേദാന്ത് ത്രിവേദിയും 30 റൺസ് നേടിയ വിഹാന്‍ മൽഹോത്രയും വേഗത്തിൽ പുറത്തായപ്പോള്‍ ഇന്ത്യയുടെ സ്കോറിംഗ് വേഗത കുറഞ്ഞു.

തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ഇന്ത്യ 400 കടക്കുമോ എന്ന സംശയം വന്നുവെങ്കിലും അഭിഗ്യാന്‍ കുണ്ടു (40), കനിഷ്ക് ചൗഹാന്‍ (പുറത്താകാതെ 20 പന്തിൽ 37) റൺസ് എന്നിവരുടെ ബാറ്റിംഗ് പ്രകടനം ഇന്ത്യയെ 411/9 എന്ന സ്കോറിലേക്ക് എത്തിച്ചു.

ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ മൂന്നും അലക്സ് ഗ്രീന്‍, സെബാസ്റ്റ്യന്‍ മോര്‍ഗന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.