ലോക്ക്ഡൗണ്‍ കാലത്ത് ക്രിക്കറ്റില്‍ സജീവമാകുവാന്‍ പറ്റില്ലെങ്കിലും ഈ സമയം ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കുകയാണ് ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ചെയ്യേണ്ടതെന്ന് പറഞ്ഞ് മാര്‍നസ് ലാബൂഷാനെ. ഓസ്ട്രേലിയയില്‍ ലോക്ക്ഡൗണ്‍ നീക്കിയാല്‍ ക്ലബുകള്‍ പരിശീലന പരിപാടികള്‍ ഏത് രീതിയിലാണ് നടത്തുവാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അവബോധം ഉണ്ടാക്കണം എന്ന് ലാബൂഷാനെ പറഞ്ഞു.
താനും ഇപ്പോള്‍ വളരെ കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും ലോക നന്മയ്ക്ക് വേണ്ടിയുള്ളതാണ് ഈ കഷ്ടപ്പാടെന്ന് താരം വ്യക്തമാക്കി. തനിക്ക് ശരിക്കും നെറ്റ്സില്‍ പോയി പന്ത് നേരിടുവാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കില്ലെന്നും കാത്തിരിക്കുവാന്‍ തയ്യാറാണെന്നും ലാബൂഷാനെ വ്യക്തമാക്കി. ഇപ്പോള്‍ താന്‍ ടെന്നീസ് ബോളുപയോഗിച്ചാണ് പരിശീലിക്കുന്നതെന്നും അത് മാറ്റി ശരിക്കുമുള്ള ക്രിക്കറ്റ് ബോളിലേക്ക് മാറുവാന്‍ തീവ്രമായ ആഗ്രഹം ഉണ്ടെന്നും താരം വ്യക്തമാക്കി.