അമേരിക്ക U19 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി

Newsroom

Picsart 23 08 20 09 50 16 970
Download the Fanport app now!
Appstore Badge
Google Play Badge 1

2024ൽ നടക്കാൻ പോകുന്ന U19 പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ അമേരിക്ക തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ശ്രീലങ്കയിൽ നടക്കുന്ന ഇവന്റിനായുള്ള ലോകകപ്പ് ലൈനപ്പ് ഇതോടെ പൂർത്തിയായി. അമേരിക്ക ഉൾപ്പെടെ 16 ടീമുകൾ ലോകകപ്പിന് ഉണ്ടാകും.

അമേരിക്ക 23 08 20 09 50 01 301

ബെർമുഡയ്‌ക്കെതിരായ മികച്ച വിജയത്തോടെയാണ് അമേരിക്കൻ മേഖലയിലെ ക്വാളിഫയർ കാമ്പെയ്‌ൻ അമേരിക്ക ആരംഭിച്ചത്. കാനഡയോട് തോറ്റു എങ്കിലും വീണ്ടും ബർമുഡയെ തോൽപ്പിക്കുകയും അർജന്റീനയ്‌ക്കെതിരെ രണ്ട് വിജയങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതോടെ അമേരിക്ക ലോകകപ്പ് യോഗ്യത സാധ്യത വർധിപ്പിച്ചു.

കാനഡക്കെതിരായ അവരുടെ അവസാന മത്സരം മഴ കാരണം 22 ഓവറാക്കി ചുരുക്കിയിരുന്നു. തങ്ങളുടെ എതിരാളികളെ 92/9 എന്ന നിലയിൽ ഒതുക്കാനും അത് സുഖകരമായി പിന്തുടർന്ന് ലോകകപ്പ് യോഗ്യത ഉറപ്പാക്കാനും യുഎസ്എയ്ക്ക് കഴിഞ്ഞു.

അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, അയർലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നിവ 2022-ലെ മുൻ പതിപ്പിൽ നിന്ന് മികച്ച സ്ഥാനമുള്ള മുഴുവൻ അംഗരാജ്യങ്ങളായി സ്വയമേവ യോഗ്യത നേടി.

കിഴക്കൻ ഏഷ്യ-പസഫിക് ക്വാളിഫയറിൽ നിന്ന് ന്യൂസിലൻഡ്, ഏഷ്യാ ക്വാളിഫയറിൽ നിന്ന് നേപ്പാൾ, ആഫ്രിക്കയിൽ നിന്ന് നമീബിയ, യൂറോപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് സ്കോട്ട്ലൻഡ് എന്നിവയാണ് ടൂർണമെന്റിലെ മറ്റ് ടീമുകൾ.