യുഎസിലെ മൈനര്‍ ലീഗ് ടി20 ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍

Sports Correspondent

ഓഗസറ്റില്‍ യുഎസിലെ മൈനര്‍ ലീഗ് ടി20 മത്സരങ്ങള്‍ ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനായി റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 22ന് ടൂര്‍ണ്ണമെന്റ് ആരംഭിക്കുമെന്നാണ് യുഎസ്എ ക്രിക്കറ്റിലെ അധികാരപ്പെട്ടവര്‍ നല്‍കുന്ന സൂചന. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന പതിപ്പാണ് ഈ വര്‍ഷം അരങ്ങേറേണ്ടത്.

22 ടീമുകളാണ് ഈ ടൂര്‍ണ്ണമെന്റിന്റെ ആദ്യ പതിപ്പില്‍ മത്സരിക്കുവാനൊരുങ്ങുന്നത്. 22 പട്ടണങ്ങളില്‍ പെടുന്ന ഈ ടീമുകള്‍ക്ക് ഹോം-എവേ മത്സരങ്ങളില്‍ മത്സരം നടത്തണമെന്നത് ഈ ലോക്ക്ഡൗണ്‍ കാലത്ത് എങ്ങനെ സാധ്യമാകുമെന്ന് അറിയില്ല. യാത്ര ചുരുക്കേണ്ടി വരുമെന്നും ഇത്തരത്തില്‍ പ്ലാനിംഗ് നടന്ന് വരികയാണെന്നുമാണ് അധികാരികള്‍ വ്യക്തമാക്കിയിട്ടുള്ളത്.