ഏഷ്യൻ ഗെയിംസ്, മാവിക്ക് പരിക്ക്, ഉമ്രാൻ മാലിക്ക് പകരക്കാരനാകും

Newsroom

ഏഷ്യൻ ഗെയിംസിലേക്ക് പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തിരിച്ചടി. അടുത്ത ആഴ്ച ഹാങ്‌ഷൗവിലേക്ക് വിമാനം കയറുന്ന ടീമിനൊപ്പം ഫാസ്റ്റ് ബൗളർ ശിവം മാവി ഉണ്ടാവില്ല. താരത്തിന് പരിക്കേറ്റതായും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ല എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാവിയുടെ പകരക്കാരനെ ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റി ഉടൻ പ്രഖ്യാപിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Picsart 23 01 02 16 44 20 067

മുമ്പ് ഇന്ത്യക്കായി കളിച്ചിട്ടുള്ള പേസർ ഉംറാൻ മാലിക്ക് ആകും പകരക്കാരൻ ആവുക. അടുത്തിടെ ദേശീയ ടീമിൽ നിന്ന് അകന്ന ഉമ്രാൻ മാലികിന് തിരികെ ഫോമിലേക്ക് എത്താനുള്ള വലിയ അവസരമാകും ഇത്. റുതുരാജ് ഗെയ്‌ക്‌വാദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ്‌. വിവിഎസ് ലക്ഷ്മൺ ആണ് ടീമിനെ പരിശീലിപ്പിക്കുക.