ഏഷ്യ കപ്പ് 2018, പുതിയ സ്പോണ്‍സര്‍മാര്‍

Sports Correspondent

ഏഷ്യ കപ്പ് 2018നു പുതിയ ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍. സെപ്റ്റംബര്‍ 15നു ദുബായിയില്‍ ആരംഭിക്കുന്ന 2018 പതിപ്പിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി യൂണിമണി രംഗത്തെത്തുകയായിരുന്നു. മുമ്പ് യുഎഇ എക്സ്ചേഞ്ച് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മണി എക്സ്ചേഞ്ച് സ്ഥാപനമാണ് യൂണിമണി. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം യോഗ്യത നേടിയെത്തുന്നൊരു ടീമും കൂടി ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും.

ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാര്‍. എന്നാല്‍ ഇന്ത്യ സെപ്റ്റംബര്‍ 11 വരെ ഇംഗ്ലണ്ട് പര്യടനത്തിലാണെന്നതിനാല്‍ ഗ്രൂപ്പ് ബി ടീമുകളായ ബംഗ്ലാദേശും ശ്രീലങ്കയുമാവും ഉദ്ഘാടന മത്സരം കളിക്കുക. സെപ്റ്റംബര്‍ 19നു ദുബായിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial