രണ്ടാം ടി20യില്‍ മാറ്റങ്ങളില്ലാതെ ഇന്ത്യ. ആദ്യ മത്സരത്തില്‍ യൂസുവേന്ദ്ര ചഹാലിനെ ടീമിലെടുക്കാതിരുന്നതിനു പഴി കേട്ടിരുന്നുവെങ്കിലും ഇന്ത്യന്‍ നായകന് ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയും തങ്ങള്‍ ഇന്നും മാറ്റമില്ലാതെയാണ് കളിയ്ക്കുന്നതെന്ന് അറിയിക്കുകയായിരുന്നു. അതേ സമയം ഓസ്ട്രേലിയന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. പരിക്കേറ്റ ബില്ലി സ്റ്റാന്‍ലേക്കിനു പകരം നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ഓസ്ട്രേലിയന്‍ നിരയിലേക്ക് തിരികെ എത്തി.
ഓസ്ട്രേലിയ: ഡാര്‍സി ഷോര്‍ട്ട്, ആരോണ്‍ ഫിഞ്ച്, ക്രിസ് ലിന്, ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്കസ് സ്റ്റോയിനിസ്, ബെന്‍ മക്ഡര്‍മട്ട്, അലക്സ് കാറെ, ആന്‍ഡ്രൂ ടൈ, ആഡം സംപ, ജേസണ്‍ ബെഹന്‍ഡ്രോഫ്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍
ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്