ഹോപ് തിളങ്ങി, 198 റണ്‍സില്‍ ഒടുങ്ങി വിന്‍ഡീസ്

Sports Correspondent

നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ നിരാശാജനകമായ ബാറ്റിംഗ് പ്രകടനവുമായി വിന്‍ഡീസ്. ഷായി ഹോപ് പുറത്താകാതെ നേടിയ ശതകം മാത്രമാണ് പരമ്പര നിര്‍ണ്ണയിക്കുന്ന മത്സരത്തില്‍ വിന്‍ഡീസ് ബാറ്റിംഗ് നിരയുടെ ശ്രദ്ധേയമായ പ്രകടനം. 50 ഓവറില്‍ നിന്ന് 198/9 എന്ന നിലയില്‍ വിന്‍ഡീസ് ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 108 റണ്‍സുമായി ക്രീസില്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു ഷായി ഹോപ്.

ഓപ്പണിംഗിലിറങ്ങിയ താരത്തിനു പിന്തുണയായി മറ്റാര്‍ക്കും ക്രീസില്‍ നിലയുറപ്പിക്കുവാന്‍ സാധിക്കാതെ പോയതും വിന്‍ഡീസിനു തിരിച്ചടിയായി. 19 റണ്‍സ് നേടിയ മര്‍ലന്‍ സാമുവല്‍സ് ആണ് ടീമിന്റെ രണ്ടാമത്തെ പ്രധാന സ്കോറര്‍. എക്സ്ട്രാസ് 16 റണ്‍സും ഉള്‍പ്പെടുന്നു.

ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ നാല് വിക്കറ്റും ഷാക്കിബ്, മഷ്റഫെ മൊര്‍തസ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.