ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന ഉമ്രാൻ മാലികും ദീപക് ചാഹറും എല്ലാം എവിടെയാണ് ഉള്ളത് എന്ന ചോദ്യവുനായി മുൻ ഇന്ത്യ സ്പിന്നർ ഹർഭജൻ സിങ്. ഇന്നലെ ശ്രീലങ്കയോട് ഏറ്റ പരാജയത്തിനു പിന്നാലെ ട്വീറ്റ് ചെയ്താണ് ഹർഭജൻ തന്റെ രോഷം വ്യക്തമാക്കിയത്. 150 കിലോമീറ്ററിൽ വേഗത എറിഞ്ഞിരുന്ന ഉമ്രാൻ അക്മൽ എവിടെയാണ് ഉള്ളത്? രാജ്യത്തെ ഏറ്റവും മികച്ച സ്വിങ് ബൗളർ ആയ ദീപക് ചാഹർ എന്തു കൊണ്ട് ടീമിൽ ഇല്ല. ഹർഭജൻ ചോദിച്ചു.
Where is Umran malik (150km speed) ? Why Deepak chahar (top quality swing bowler )wasn’t there ? Tell me if these guys don’t deserve the chances ?? Why Dinesh Karthik don’t get chances consistently?? Disappointing
— Harbhajan Turbanator (@harbhajan_singh) September 6, 2022
ഈ താരങ്ങൾ അവസരം അർഹിക്കുന്നില്ല എന്നാണോ പറയുന്നത്? ഹർഭജൻ ട്വീറ്റിൽ പറഞ്ഞു. ദിനേഷ് കാർത്തികിന് സ്ഥിരമായി അവസരം കിട്ടുന്നുമില്ല. താൻ ഇതിൽ വളരെ നിരാശനാണെന്നും ഹർഭജൻ പറഞ്ഞു. ഇന്ത്യൻ നാലാം പേസ് ബൗളറെ ഉൾപ്പെടുത്താത്തിൽ വലിയ വിമർശനങ്ങൾ ആണ് നേരിടുന്നത്.