ധാക്ക പ്രീമിയര്‍ ലീഗിനിടെ അമ്പയര്‍മാരുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സ്റ്റംപ് ചവിട്ടി തെറിപ്പിക്കുകയും പിഴുതെറിയുകയും ചെയ്ത ഷാക്കിബ് അല്‍ ഹസനെ ബോര്‍ഡ് വലിക്കുവാന്‍ തീരുമാനിച്ചതിനൊപ്പം അമ്പയര്‍മാര്‍ക്കും താക്കീത്. അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ ചോദ്യ ചിഹ്നമുയര്‍ത്തുന്നവയായാൽ അവര്‍ക്കെതിരെയും ശിക്ഷ നടപടിയുണ്ടാകുമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.
ക്യാപ്റ്റന്മാരുമായും ക്രിക്കറ്റ് കമ്മിറ്റി ഓഫ് ധാക്ക മെട്രോപോളിസ്, അമ്പയര്‍മാരുടെ അഭിപ്രായം എല്ലാം ആരാഞ്ഞ ശേഷം അഞ്ചംഗ മെമ്പര്‍ കമ്മിറ്റി ആണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. അമ്പയറിംഗ് നിലവാരം ഉയരണമെന്നാണ് ക്യാപ്റ്റന്മാരും ആവശ്യപ്പെട്ടത്. ഇത്തരം വിവാദങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്നും ക്യാപ്റ്റന്മാരോട് ചര്‍ച്ച നടത്തിയെന്നും കമ്മിറ്റി പറഞ്ഞു.
ഒമ്പത് ക്യാപ്റ്റന്മാരിൽ മൂന്ന് പേരോട് ചര്‍ച്ച നടത്തുവാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. അത് വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.