മൂന്ന് വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കേർപ്പെടുത്തിയതിനെതിരെ മുൻ പാകിസ്ഥാൻ താരം ഉമർ അക്മൽ സമർപ്പിച്ച അപേക്ഷ ജൂൺ 11ന് പരിശോധിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മുൻ സുപ്രീം കോടതി ജഡ്ജി ഫഖിർ മുഹമ്മദ് ഖോകാറിന്റെ നേതൃത്വത്തിലാണ് ഉമർ അക്മലിന്റെ മൂന്ന് വർഷത്തെ വിലക്കിന്മേലുള്ള അപ്പീൽ പരിശോധിക്കുക. കഴിഞ്ഞ ഏപ്രിൽ 27നാണ് വാതുവെപ്പുകാർ തന്നെ സമീപിച്ചത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ സമിതിയെ അറിയിക്കാത്തതിന്റെ പേരിൽ താരത്തെ മൂന്ന് വർഷത്തേക്ക് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിലക്കിയത്.
തുടർന്ന് മെയ് 19 വിലക്കിനെതിരെ ഉമർ അക്മൽ അപ്പീലിന് പോവുകയും ചെയ്തിരുന്നു. വിളക്കിന്റെ കാലാവധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമർ അക്മൽ അപ്പീൽ നൽകിയത്. അന്ന് ഈ വിഷയത്തിൽ അച്ചടക്ക സമിതിയോട് ഉമർ അക്മൽ സഹകരിക്കുന്നില്ലെന്നും അച്ചടക്ക കമ്മിറ്റി മേധാവി ഫസൽ ഇ മിറാൻ പറയുകയും ചെയ്തിരുന്നു.