U19 ലോകകപ്പ്, ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

Newsroom

ന്യൂസിലൻഡിനെതിരെ 8 വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ ICC വനിതാ U19 T20 ലോകകപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഇന്ന് സെന്വസ് പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യ ബാറ്റു ചെയ്ത ന്യൂസിലൻഡിനെ 107 റൺസിൽ ഒതുക്കാൻ ഇന്ത്യൻ യുവനിരക്ക് ആയിരുന്നു. 20 പ്പ്വർ ബാറ്റു ചെയ്ത ന്യൂസിലൻഡ് 107-9 എന്ന നിലയിലാണ് കളി അവസാനിച്ചത്. 105 റൺസ് എടുത്ത പ്ലിമ്മർ ആയിരുന്നു മാൻ ഓഫ് ദി മാച്ച്.

ഇന്ത്യ 23 01 27 17 35 02 615

ഇന്ത്യക്ക് വേണ്ടി പർശാവി ചോപ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. ടിറ്റാസ് സാദു, മന്നത് കശ്യപ്, ഷെഫാലി വർമ, അർചന എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ശ്വേത സെഹ്രാവതിന്റെ മികവിൽ ആണ് വിജയിച്ചത്. 45 പന്തിൽ 61 റൺസുമായി ഇന്ത്യൻ ഓപ്പണർ പുറത്താകാതെ നിന്നു‌.

22 റൺസ് എടുത്ത സൗമ്യ, 10 റൺസ് എടുത്ത ഷെഫാലി വർമ എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള സെമി ഫൈനലിലെ വിജയികളെ ആകും ഇന്ത്യ ഫൈനലിൽ നേരിടുക.