U19 ഏഷ്യാ കപ്പിൽ ഇന്ത്യ അഫ്ഘാനിസ്ഥാനെ തോൽപ്പിച്ചു

Newsroom

U19 ഏഷ്യാ കപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യ അഫ്ഘാനിസ്ഥാനെ തോൽപ്പിച്ചു. ദുബൈയിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യൻ യുവനിര നേടിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്താനെ ഇന്ത്യ വെറും 173 റണ്ണിന് എറിഞ്ഞിട്ടു. ഇന്ത്യക്ക് വേണ്ടി അർഷിൻ കുൽക്കർണിയും രാജ് ലിമ്പാനിയും മൂന്ന് വിക്കറ്റുകൾ വീതം നേടി. നമൻ തിവാരി രണ്ടു വിക്കറ്റും നേടി.

ഇന്ത്യ 23 12 08 23 23 00 786

മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ അനായാസം ലക്ഷ്യത്തിൽ എത്തി. അർഷിൻ ബാറ്റു കൊണ്ടും തിളങ്ങി. പുറത്താകാതെ 70 റൺസ് എടുക്കാൻ അർഷിൻ കുൽക്കർണിക്ക് ആയി. 48 റൺസ് എടുത്ത മുഷിർ അഹമ്മദും പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.