ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം കളിക്കുക എന്നത് തന്റെ ആഗ്രഹമെന്ന് അറിയിച്ച് ഇന്ത്യന്‍ U-19 പേസ് ബൗളര്‍ കമലേഷ് നാഗര്‍കോടി. ഇന്ത്യയ്ക്കായി U-19 ക്രിക്കറ്റ് ലോകകപ്പില്‍ 150km/h സ്പീഡില്‍ പന്തെറിഞ്ഞാണ് കമലേഷ് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. സ്ഥിരമായി 145 ശ്രേണിയില്‍ പന്തെറിയുന്ന കമലേഷാണ് ടൂര്‍ണ്ണമെന്റിലെ ഏറ്റവും വേഗതയേറിയ പന്ത് ഇതുവരെ എറിഞ്ഞിട്ടുള്ളത്. ഓസ്ട്രേലിയയ്ക്കെതിരെ ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരത്തിലാണ് നാഗര്‍കോടി ടൂര്‍ണ്ണമെന്റിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞത്.
ഇന്ത്യയുടെ ഭാവി താരമെന്ന് വിശേഷിപ്പിക്കുന്ന നാഗര്‍കോടിയുടെ ആഗ്രഹം വിരാട് കോഹ്‍ലിയോടൊപ്പം ക്രിക്കറ്റ് കളിക്കുക എന്നതാണ്. ജനുവരി 26നു ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial