അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ജപ്പാൻ ആദ്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ പ്രിയം ഗാർഗ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്ക്ക് എതിരെ ഇറങ്ങിയ ടീമിൽ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ 90 റൺസിന് തോൽപ്പിച്ചിരുന്നു. ആദ്യ ലോകകപ്പ് കളിക്കുന്ന ജപ്പാനെതിരെ വലിയ വിജയം തന്നെ നേടാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
Japan U19 (Playing XI): Marcus Thurgate(w/c), Shu Noguchi, Neel Date, Debashish Sahoo, Kazumasa Takahashi, Ishaan Fartyal, Ashley Thurgate, Kento Ota Dobell, Max Clements, Yugandhar Retharekar, Sora Ichiki
India U19 (Playing XI): Yashasvi Jaiswal, Kumar Kushagra, Tilak Varma, Priyam Garg(c), Dhruv Jurel(w), Siddhesh Veer, Shashwat Rawat, Ravi Bishnoi, Vidyadhar Patil, Kartik Tyagi, Akash Singh