ക്രിക്കറ്റില്‍ പരാജയങ്ങള്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ യൂത്ത് ലോകകപ്പ് സെമിയില്‍ ഇന്ത്യയോട് കനത്ത പരാജയം ഏറ്റുവാങ്ങിയ പാക്കിസ്ഥാന്റെ പ്രകടനം ഞെട്ടിക്കുന്നതും പല കാര്യങ്ങളും ഇനിയും ശരിയായി വരേണ്ടതുണ്ടെന്നതിന്റെയും സൂചനയാണിതെന്നാണ് മുന്‍ പാക് താരവും ഇപ്പോള്‍ കമന്റേറ്ററായി പ്രവര്‍ത്തിച്ച് വരുന്ന റമീസ് രാജ അഭിപ്രായപ്പെട്ടത്. തന്റെ ട്വിറ്ററിലൂടെ റമീസ് കുറിച്ചത് ഇപ്രകാരമാണ്.
At Under 19 level losing games should not come as a shock as it is a learning curve for young apprentices but margin of defeat that Pak under 19 suffered at the hands of Ind Under 19 is I am afraid shocking and an eye opener. Let’s reset and redo under age cricket pls!!
— Ramiz Raja (@iramizraja) January 30, 2018
U-19 വിഭാഗത്തില്‍ തോല്‍വികളില്‍ ദുഃഖിതരാവേണ്ടതില്ലെന്നറിയാം കാരണം ഇത് അവര്‍ക്കൊരു അനുഭവമാണ്. എന്നാല്‍ പരാജയത്തിന്റെ അളവ് ഞെട്ടിക്കുന്നതാണ്. നിലവില്‍ പാക്കിസ്ഥാനിലുള്ള യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര ശ്രേണിയിലേക്കുയരാനുള്ള ശേഷിയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് കൂറ്റന്‍ തോല്‍വിയുടെ പ്രതികരണമായി റമീസ് രാജ പറഞ്ഞത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial